Sunday, February 14, 2016

മട്ടർ -പനീർ മസാല( Mutter/ Mater - Paneer Masala)

മട്ടർ -പനീർ മസാല( Mutter/ Mater - Paneer Masala)
ഇന്ന് ഒരു നോർത്തിന്റ്യൻ ആയ മട്ടർ പനീർ ഉണ്ടാക്കിയാലൊ...നോർതിന്ത്യൻ റെസിപ്പിയിൽ നിന്നു
ഞാൻ എന്റെതായ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ട് ഉണ്ടട്ടൊ, അപ്പൊ തുടങ്ങാം.
പനീർ ചതുര കഷണങ്ങളായി മുറിച്ചത്- 1 കപ്പ്
ഫ്രൊസൻ ഗ്രീൻപീസ് -1 കപ്പ്
( ഫ്രൊസൻ അല്ല ഉപയൊഗിക്കുന്നത് എങ്കിൽ വെള്ളത്തിൽ ഇട്ട് കുതിർത്ത് വേവിച്ച് എടുത്ത് വക്കുക)
സവാള - 2 വലുത്
തക്കാളി -1 വലുത്
പച്ചമുളക് നീളത്തിൽ അരിഞത്-3
മല്ലിയില അരിഞത് -3 റ്റീസ്പൂൺ
കസൂരി മേത്തി ( ഉണങ്ങിയ ഉലുവാ ഇല,ഇത് ഇല്ലെങ്കിൽ ഒഴിവാക്കാം)-1.5 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1 റ്റീസ്പൂൺ
മല്ലിപൊടി -2 റ്റീസ്പൂൺ
കുരുമുളക് പൊടി-1/4 റ്റീസ്പൂൺ
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
കശുവണ്ടിപരിപ്പ് -10(,വെള്ളത്തിൽ കുതിർത് വക്കുക)
കറുവപട്ട -1 പീസ്
ഗ്രാമ്പൂ -2
ഏലക്ക -2
പെരുംജീരകം -2 നുള്ള്
ബട്ടർ - 2 റ്റെബിൾ സ്പൂൺ
ഉപ്പ് ,എണ്ണ -പാകത്തിനു
നാരങ്ങാനീരു -1/4 റ്റീസ്പൂൺ
പനീർ കഷണങ്ങൾ കുരുമുളക്പൊടി,ലെശം
ഉപ്പ് ഇവ പുരട്ടി ,എണ്ണ ചൂടാക്കി ചെറുതായി ഫ്രൈ ചെയ്ത് എടുക്കുക.ചിലരു ഫ്രൈ ചെയ്യാതെ ചേർക്കാറുണ്ട്,അങ്ങനെ ചേർക്കണമെങ്കിൽ അങ്ങനെയും ചെയ്യാം.
പാനിൽ എണ്ണ ചൂടാക്കി ( പനീർ വറുത്ത എണ്ണ യിൽ നിന്ന് തന്നെ കുറച്ച് എടുതാൽ മതി ആകും)
കറുവപട്ട,ഗ്രാമ്പൂ,പെരുംജീരകം,ഏലക്കാ ഇവ ചെർത്ത് മൂപ്പിക്കുക.ശെഷം
1 സവാള ,തക്കാളി , 1 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് , കശുവണ്ടിപരിപ്പ് കുതിർത്തതും ചേർത്ത് നന്നായി വഴറ്റുക.
നന്നായി വഴന്റ ശെഷം തീ ഓഫ് ചെയ്ത് ചൂടാറിയ ശെഷം നന്നായി അരച്ച് എടുക്കുക.
പാൻ വച്ച് ചൂടാകുമ്പോൾ ബട്ടർ ചൂടാക്കി ബാക്കിയുള്ള ഒരു സവാള അരിഞത്, പച്ചമുളക് ,ബാക്കിയുള്ള ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് ,കസൂരി മേത്തി, ഇവ ചേർത്ത് വഴറ്റുക.
നന്നായി വഴന്റ് വരുമ്പോൾ മഞൾപൊടി ,മുളക്പൊടി,മല്ലിപൊടി ഇവ ചെർത്ത് നന്നായി ഇളക്കി വഴറ്റുക.
ശെഷം ഫ്രൊസൻ പീസ് ചേർത്ത് ഇളക്കി,പാകത്തിനു ഉപ്പ്,നാരങ്ങാനീരു കൂടി ചേർത്ത് നന്നായി ഇളക്കി,ഒന്നു ചൂടായി കഴിയുമ്പോൾ അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് ഗ്രീൻപീസ് വേവാനുള്ള വെള്ളവും ചേർത്ത് ഇളക്കി അടച്ച് വച്ച്, ഒരു പകുതി വേവ് ആകുമ്പോൾ പനീർ കഷണങ്ങൾ കൂടെ ചേർത്ത് ഇളക്കി ചാറ് കുറുകി എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് മല്ലിയില തൂകാം.
ചപ്പാത്തി,നാൻ,ദോശ, ഫുൽക്ക, അപ്പം എന്നിവയുടെ എല്ലാം ഒപ്പം നല്ല കോമ്പിനേഷൻ ആണു ഈ കറി.എല്ലാരും ഉണ്ടാക്കി നോകീട്ട് പറയണം.ട്ടൊ.
By:-Lakshmi Prasanth

No comments:

Post a Comment