Saturday, February 13, 2016

ചെമ്മീൻ മസാലപ്പുട്ട്... പുട്ട് പൊടി...3 കപ്പ് ഉപ്പും വെള്ളവും ചേർത്ത് നനച്ച് വെക്കുക..

ചെമ്മീൻ മസാലപ്പുട്ട്...
പുട്ട് പൊടി...3 കപ്പ് ഉപ്പും വെള്ളവും ചേർത്ത് നനച്ച് വെക്കുക..
ചെമ്മീൻ...1/2കിലോ
ഉള്ളി ..3എണ്ണം ചെറുതായി മുറിച്ചത്
പച്ചമുളക്..3എണ്ണം ചെറുതായി മുറിച്ചത്
തക്കാളി...1
കറിവേപ്പില...കുറച്ച്
മഞ്ഞപൊടി...1/2ടീ
മുളക് പൊടി..2ടീ
ഉപ്പ്..എണ്ണ ആവശ്യത്തിന്
ചെമ്മീൻ ..വ്രിത്തിയാക്കി അതിൽ ഉപ്പും മുളകും ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുക
ഒരു പാത്രം അടുപ്പിൽ വെച്ച് പൊരിച്ചെണ്ണയിൽ ഉള്ളി തക്കാളി പച്ചമുളക് കറിവേപ്പില ഇട്ട് നന്നായി വഴറ്റുക..എല്ലാപൊടികളും ചേർത്ത് നന്നായി വഴറ്റി..ഫ്രൈ ചെയ്ത് വെച്ച ചെമ്മീനും കുറച്ച് തേങ്ങയുമിട്ട് കുറച്ച് സമയം ഇളക്കി ഇറക്കി വെക്കുക..ഈ മസാല തേങ്ങയിടുന്നത് പോലെ പുട്ടിൽ ഇടക്കിടെയിട്ട് ചുട്ടെടുക്കുക..

No comments:

Post a Comment